ഡൽഹി: ഹരിയാനയിലെ നൂഹ് സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മുസ്‌ലിം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ല. സമുദായങ്ങൾക്കിടെ യോജിപ്പും സൗഹാർദ്ദവും വേണമെന്ന് കോടതി. കേസുകളുടെ അന്വേഷണത്തിന് ഡി.ജി.പിയുടെ നേതൃത്വത്തിൽ സമിതി വേണമെന്നും കോടതി അറിയിച്ചു.
ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സമുദായങ്ങൾക്കിടയിൽ കുറച്ച് യോജിപ്പും സൗഹാർദ്ദവും ഉണ്ടാകണം. ഇത് അതിശയോക്തി കലർന്നതാണോ എന്ന് എനിക്കറിയില്ല. എന്തായാലും ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീസ് ഖന്ന വ്യക്തമാക്കി.
നോമിനേറ്റ് ചെയ്ത ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ ഡിജിപിയോട് ആവശ്യപ്പെടാമെന്നും ജസ്റ്റീസ് ഖന്ന അറിയിച്ചു. എസ്എച്ച്ഒ തലത്തിലും പോലീസ് തലത്തിലും പോലീസിന് ബോധവൽക്കരണം ആവശ്യമാണെന്നും ജസ്റ്റീസ് ഖന്ന നിരീക്ഷിച്ചു.

നൂഹിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ ഹിന്ദുമഹാസഭകൾ ചേർന്നു കൊണ്ട് മുസ്‌ലിം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്കരിക്കാനും ഇവർക്ക് കച്ചവടം ചെയ്യാനുളള സൗകര്യങ്ങൾ പോലും നൽകരുതെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെയാണ് സ്പ്രീംകോടതിയിൽ ഹരജി എത്തിയത്. ഈ ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഹിന്ദു മഹാപഞ്ചായത്തിലെ ആഹ്വാനത്തിന് എതിരെയായിരുന്നു ഹർജി. കേസ് ഓഗസ്റ്റ് 18ലേക്ക് മാറ്റിവച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















