തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയതിൽ ഹര്‍ജിക്കാരൻ ആര്‍ എസ് ശശികുമാര്‍ നൽകിയ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. ഹർജിക്കാരൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് നടക്കുകയാണെന്ന് ലോകായുക്ത വിമർശിച്ചു. ഇത്രയും മോശം വാദം താന്‍ മുമ്പ് കേട്ടിട്ടില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചട്ടങ്ങള്‍ ലംഘിച്ച് പണം വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. രണ്ടംഗ ബഞ്ചിൽ ഭിന്നാഭിപ്രയമുണ്ടായപ്പോഴാണ് കേസ് മൂന്നംഗ ബഞ്ചിന് വിട്ടത്. ഹർജി ലോകായുക്തയിൽ നിലനിൽക്കുമോയെന്ന് വീണ്ടും പരിശോധിക്കാനുള്ള മൂന്നംഗ ബഞ്ചിന്റെ തീരുമാനത്തിൽ വ്യക്തത തേടി ഹർജിക്കാരൻ നൽകിയ ഇടക്കാല ഹർജിയാണ് ലോകായുക്ത തള്ളിയത്.

കേസിന്റെ സാധുത സംബന്ധിച്ച് വീണ്ടും വാദം കേള്‍ക്കണമെന്ന ലോകായുക്ത നിലപാട് പുനഃപരിശോധിക്കണമെന്നായിരുന്നു ഇടക്കാല ഹര്‍ജിയിലെ ആവശ്യം. വെള്ളിയാഴ്ച രാവിലെ ഇടക്കാല ഹര്‍ജിയില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ ലോകായുക്തയുടെ ഭാഗത്തു നിന്ന് വിമര്‍ശനമുണ്ടായിരുന്നു. രാവിലെ മുതല്‍ ഉച്ച വരെ വാദം കേട്ടു. പിന്നീട് ഉച്ചയ്ക്ക് ശേഷം വാദം തുടരുകയാണുണ്ടായത്. ഇത്രയും മോശം വാദം ഇതിനു മുമ്പ് ഒരു കേസിലും താന്‍ കണ്ടിട്ടില്ല എന്നാണ് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞു.
ലോകായുക്തയ്ക്ക് മുന്നില്‍ അഭിഭാഷകന്‍ പുച്ഛഭാവത്തോടെയാണെന്നും ജസ്റ്റിസ് വിമര്‍ശിച്ചു. ബഹുമാനമില്ലാതെയാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ പെരുമാറിയതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും വ്യക്തമാക്കി. കോടതിയില്‍ ജഡ്ജിമാരോട് മാന്യമായി പെരുമാറണമെന്നും കുറ്റപ്പെടുത്തി. കോടതിയ്ക്ക് പുറത്തിറങ്ങിയാല്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ ഹര്‍ജിക്കാരന്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നും ലോകായുക്ത വിമര്‍ശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















