ന്യൂഡല്‍ഹി: വിന്‍ഡീസിനെതിരായ ട്വന്റി 20 മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് തിലക് വര്‍മ്മ. ഏകദിന ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ തിലക് വര്‍മ്മ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. വിന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത തിലകിനെ അഭിനന്ദിച്ച് സഹതാരമായ അശ്വിനും മുന്‍ ക്രിക്കറ്റ് താരം വസീം ജാഫറും മുന്‍ സെലക്ട് കമ്മിറ്റി ചെയര്മാന് എംഎസ്കെ പ്രസാദും രംഗത്തുവന്നു.
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ തിലക് എന്തുകൊണ്ടും അര്‍ഹനാണെന്നാണ് അശ്വിന്റെ വാക്കുകള്‍.ഇടതു കൈയന്‍ ബാറ്റര്‍ ആയത് കൊണ്ട് ടീമില്‍ നാലാമത്തെ സ്ഥാനത്ത് കളിക്കാന്‍ തിലക് എന്തുകൊണ്ടും അനുയോജ്യനാണെന്നും അശ്വിന് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇടതു കൈയന്‍ ബാറ്റര്‍മാര്‍ കുറവാണ്. ജഡേജ ഏഴാമത്തെ സ്ഥാനത്താണ് ബാറ്റിങ്ങിന് ഇറങ്ങുന്നത്. ഈ പശ്ചാത്തലത്തില്‍ മുന്‍നിരയില്‍ ഒരു ഇടതുകൈയന്‍ ബാറ്റര്‍ വേണമെന്ന് ചിന്തിച്ചാല്‍ തിലകിനെ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും അശ്വിന് പറഞ്ഞു.
തിലകിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് സാധ്യത നിലനിര്‍ത്തി കൊണ്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചത്. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം പറയാന്‍ രോഹിത് തയ്യാറായില്ല.
ഏറെ പ്രതീക്ഷ നല്കുന്ന താരമാണ് തിലക്. കഴിഞ്ഞ രണ്ടുവര്‍ഷമായി തിലകിന്റെ പ്രകടനം ഞാന്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. റണ്‍സ് കണ്ടെത്താനുള്ള അതിയായ ആഗ്രഹം തിലകില്‍ കാണാം. അതാണ് ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നെന്നും രോഹിത് പറഞ്ഞു.
‘പക്വതയോടെയാണ് ബാറ്റ് ചെയ്യുന്നത്. എങ്ങനെ ബാറ്റ് ചെയ്യണമെന്ന് തിലകിന് അറിയാം. ഏത് ദിശയിലേക്ക് ബാറ്റ് ചെയ്യണമെന്ന കാര്യത്തിലും തിലകിന് വ്യക്തമായ ഐഡിയ ഉണ്ട്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഇടം നേടുമോ എന്ന് ഇപ്പോള്‍ എനിക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ കഴിവുള്ള താരമാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ചുരുക്കം കളികളില്‍ നിന്ന് തന്നെ തിലക് അത് തെളിയിച്ചു കഴിഞ്ഞു’- രോഹിത് കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം