ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. വീട് പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിൽ മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. പുലർച്ചെ ആറരയോടെയാണ് സംഭവമുണ്ടായത്.
ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Also read : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം