ആലപ്പുഴ: ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീണ യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണു മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 7.25ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം –കായംകുളം പാസഞ്ചർ ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതി അതേസമയം സ്റ്റേഷനിൽ എത്തിയ കൊച്ചുവേളി എക്സപ്രസിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ആ ട്രെയിൻ വിട്ടുപോയി. ഇതോടെ തിരിച്ച് എറണാകുളം– കായംകുളം പാസഞ്ചറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീഴുകയായിരുന്നെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
തലയ്ക്കും ഇടതു കാലിനും പരുക്കേറ്റ യുവതിയെ ആർപിഎഫ് ഇടപെട്ട് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒൻപതു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















