തിരുവനന്തപുരം: കാര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മിമിക്രി ആര്‍ട്ടിസ്റ്റും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം താരവുമായ തങ്കച്ചന്‍ വിതുര സുഖംപ്രാപിച്ചുവരുന്നു. കാറുമായി ജെസിബി കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ തങ്കച്ചന്‍ ചികിത്സയിലായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌റ്റേജ് ഷോ കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്. നെഞ്ചിനും കഴുത്തിനുമാണ് പരുക്കേറ്റിരുന്നത്.

പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. വിതുരയ്ക്ക് സമീപത്തു വെച്ചാണ് സംഭവം. കാര്‍ നിയന്ത്രണംവിട്ട് ജെസിബിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















