തിരുവനന്തപുരം: പ്രസവ ശസ്ത്രയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. വസ്തുത കണ്ടെത്താന്‍ കഴിയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടൊന്നും അംഗീകരിക്കാന്‍ കഴിയില്ലായെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള തെളിവുകൾ വെച്ച് എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാൻ സാധിക്കില്ല എന്നാണ് ജില്ലാതല മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മെഡിക്കൽ നെഗ്ലിജൻസ് ആരാണ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു.

വാക്കിലെ നീതി മന്ത്രി പ്രവൃത്തിയിലും കാണിക്കണമെന്ന് ഹർഷിന പ്രതികരിച്ചു. 16ന് സമരസമിതി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2017ൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്നായിരുന്നു അസിസ്റ്റൻറ് കമ്മീഷണർ കെ സുദർശൻ നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതിനെതിരെ പോലീസ് സംസ്ഥാന ഉന്നതതല അപ്പീൽ അതോറിറ്റിയെ സമീപിക്കും.
അതേസമയം ആരോഗ്യ മന്ത്രി അന്നുമുതല്‍ ഹര്‍ഷിനയെ വിശ്വസിക്കുന്നു എന്ന് പറയുന്നതല്ലാതെ പത്ത് മാസത്തില്‍ മേലെയായിട്ടും തെരുവില്‍ 80 ദിവസം ഇരുന്നിട്ടും ഇതുവരെ നീതി നടപ്പാക്കാനോ അനുകൂലമായ നല്ല പ്രതികരണം പ്രവര്‍ത്തിയിലൂടെ കാണിക്കാനോ ഇതുവരെ കഴിഞ്ഞട്ടില്ലെന്ന് ഹര്‍ഷിന പറഞ്ഞു. പൊലീസ് സത്യസന്ധമായി അന്വേഷിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ബോര്‍ഡ് വളരെ ക്രൂരമായി തള്ളിയത്. നീതി ഉറപ്പാക്കുമെന്ന് പറയാതെ ഉറപ്പാക്കി കാണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഹര്‍ഷിന കൂട്ടിചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















