തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിന്റെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി ബാധകമല്ലെന്ന നിലപാടിനെതിരെ ഹർജി. പരാതിക്കാരൻ ആർ.എസ് ശശികുമാറാണ് ലോകായുക്തയിൽ ഇടക്കാല ഹരജിനൽകിയത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ ദുരിതാശ്വാസ നിധി ദുർവിനിയോഗ പരാതിയിൽ തുടർവാദം കേൾക്കാനിരിക്കെയാണ് കേസിന്റെ സാധുത വീണ്ടും പരിശോധിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല ഹർജി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതിയിൽ സാധുതയുള്ളതുകൊണ്ട് എതിർ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും വിശദമായ അന്വേഷണം നടത്താനുമുള്ള മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ ഉത്തരവ് നിരീക്ഷണം മാത്രമാണെന്നാണ് നിലവിലെ ലോകായുക്ത ബെഞ്ചിന്റെ വിലയിരുത്തൽ.

വിശദമായ പരിശോധനകൾക്കു ശേഷമാണ് മൂന്നംഗ ബെഞ്ച് എതിർകക്ഷികളായ മന്ത്രിമാർക്ക് നോട്ടിസ് അയയ്ക്കാനും കേസിൽ വിശദമായ തുടരന്വേഷണം നടത്താനും ഉത്തരവിട്ടതെന്നും കേസിന്റെ സാധുത ലോകായുക്ത പുനഃപരിശോധിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരൻ ഇന്നലെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യം ലോകായുക്തയുടെ ശ്രദ്ധയിൽപ്പെടുത്താൻ നിർദേശിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇന്നു ലോകായുക്തയിൽ ഹർജി ഫയൽ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















