കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനവും വിമാന ഗതാഗതത്തിൽ 23 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.
also read.. സിദ്ധിഖിന്റെ വിയോഗം; ഇസിഎച്ച് ഡിജിറ്റൽ അനുശോചനയോഗം സംഘടിപ്പിച്ചു
ജൂലൈയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1,446,690 ആയും ഉയർന്നു. വിമാന ചരക്ക് ഗതാഗതം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നു ശതമാനവും വർധിച്ചതായും അധികൃതര്‍ പറഞ്ഞു.
ജൂലൈയിൽ കുവൈത്തിൽ നിന്ന് പുറത്തേക്ക് സഞ്ചരിച്ചവരാണ് യാത്രക്കാരിൽ കുടുതൽ. ഈ കാലയളവിൽ 640,458 യാത്രക്കാർ കുവൈത്തിൽ എത്തിയപ്പോള്‍ 806,232 യാത്രക്കാരാണ് കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. മൊത്തം യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ജൂലൈയിൽ നിന്ന് 75 ശതമാനം വർധിച്ചു.
വിമാന സര്‍വീസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. കുവൈത്തില്‍ പറന്നിറങ്ങിയതും പറന്നുയര്‍ന്നതുമായി 12,468 സര്‍വീസുകളാണ് നടത്തിയത്. ജൂലൈയിലെ മൊത്തം ചരക്ക് ഗതാഗതം ഏകദേശം 1.16 ദശലക്ഷം കിലോഗ്രാമാണ്. ദുബൈ, കെയ്‌റോ, ഇസ്താംബുൾ,ദോഹ,ജിദ്ദ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും യാത്ര ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം