ഇഷ്ടനിറം ഏതെന്നു ചോദിച്ചാൽ ഓരോരുത്തരും വെവ്വേറെ നിറങ്ങൾ ആകും പറയുക. എന്നാൽ ഭൂരിഭാഗം ആളുകളുടെയും വാഹനത്തിന് ഒരുപക്ഷേ വെളുത്ത നിറമായിരിക്കും. വിപണിയിലെ വാഹനങ്ങളില്‍ കൂടിയ ശതമാനവും വെളുത്ത നിറത്തെ സ്വീകരിക്കുന്നുവെന്നാണ് വില്‍പനയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാഹനങ്ങളുടെ കാര്യത്തില്‍ ആളുകള്‍ വെളുപ്പിനെ പരിധിവിട്ട് സ്‌നേഹിക്കുന്നതിന്റെ കാര്യം എന്തെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ? കാരണങ്ങള്‍ നോക്കാം
1.സൂര്യ താപത്തെ തടയുന്നു
കാര്‍ ബോഡിയുടെ വലിയ ഭാഗങ്ങളും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന വിധത്തിലുള്ളതാണ്. വേനല്‍ക്കാലത്ത് സൂര്യതാപം കുതിച്ചുയരുന്നതോടെ താപ പ്രതിഫലനം എന്നതു വലിയ കാര്യമാണ്. വെളുപ്പ് മറ്റു നിറങ്ങളുള്ളവയെ അപേക്ഷിച്ച് കുറഞ്ഞ തോതില്‍ മാത്രമേ ചൂട് വലിച്ചെടുക്കൂ. തന്മൂലം ചൂട് ഉള്ളിലേക്കു കടക്കുന്നത് വലിയ തോതില്‍ നിയന്ത്രിക്കാനാകും.
Also read;സാവിത്രി അന്തർജനം അടുത്തമണ്ണാറശാല അമ്മ
2.. ലളിതമായ പരിപാലനം
മറ്റു നിറങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പരിപാലനമാണ് വെളുത്ത നിറമുള്ള വാഹനത്തിന്. പൊടി, പോറലുകള്‍ എന്നിവ മറ്റു നിറങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചുമാത്രമേ ശ്രദ്ധയില്‍പ്പെടുകയുള്ളു. മാത്രമല്ല, ചെറിയ ഭാഗം പെയിന്റ് ടച്ചപ്പ് ചെയ്യാനും റീപെയിന്റ് ചെയ്യാനും എളുപ്പമാണ്. മറ്റേതു നിറമായാലും ചെറിയ പൊടിപടലമുള്ള സാഹചര്യത്തില്‍ പോലും പെട്ടന്ന് അഴുക്കാകാനുള്ള സാധ്യതയുണ്ട്. നിരന്തരം കഴുകിയാല്‍ മാത്രമേ വാഹനം വൃത്തിയായി സൂക്ഷിക്കാനാകൂ. മാത്രമല്ല വെളുത്ത നിറം ശുഭസൂചകമാണെന്നും സമാധാനത്തിന്റെ നിറമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്.
3.. ശ്രദ്ധ കിട്ടുന്ന നിറം
വെളുത്ത നിറം വളരെ പെട്ടന്നു ശ്രദ്ധിക്കപ്പെടുമെന്നതാണ് മറ്റൊരു കാരണം. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. മറ്റു ഡ്രൈവര്‍മാര്‍ക്ക് ദൂരെ നിന്നു തന്നെ കാര്‍ ശ്രദ്ധയില്‍പ്പെടാന്‍ ഈ നിറം സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം