മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണ വിജ്ഞാപനം ഉടനെന്ന് മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.
https://www.youtube.com/watch?v=LEo86PnhFes
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. അന്വേഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി. ജില്ലാ പൊലീസ് മേധാവിയെക്കുറിച്ചുള്ള പരാതി പരിശോധിക്കും.
ലോക്കപ്പ് ആളെ തല്ലിക്കൊല്ലാനുളള ഇടമല്ല. പൊലീസിന് അധികാരവുമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കസ്റ്റഡി കൊലപാതകമെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എ. അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത് എന്‍.ഷംസുദീന്‍ ആണ്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ തയാറാക്കിയ തിരക്കഥയാണെന്ന് എന്‍.ഷംസുദീന്‍. 4.25ന് മരിച്ച ആളെ 7.03ന് പ്രതിയാക്കി എഫ്.ഐ.ആര് ഇട്ടു. താമിര്‍ നേരിട്ടത് ക്രൂരമായ മര്‍ദനമെന്നും ഷംസുദീന്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം