കൊല്ലത്തേക്കും വാട്ടർ മെട്രോ എത്തുന്നു. പദ്ധതിയുടെ പ്രാരംഭ ചർച്ച മേയർ പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും ചേർന്ന് നടത്തി.” ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി” പദ്ധതിയുടെ ഭാഗമായി കൊല്ലം കോർപറേഷൻ വാട്ടർമെട്രോ സാധ്യതകൾ സംബന്ധിച്ചു കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ വാട്ടർ ട്രാൻസ്പോർട്ട് ചീഫ് ജനറൽ മാനേജർ ഷാജി ജനാർദ്ദനനൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ. പി. ജോൺ എന്നിവർ അഷ്ടമുടി കായലിന്റെ പ്രാഥമിക സന്ദർശനം നടത്തി.
വിനോദസഞ്ചാരം ലക്ഷ്യമിട്ടാണ് കൊല്ലം വാട്ടർ മെട്രോ പദ്ധതി ആവിഷ്കരിക്കുന്നത്.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മൺട്രോത്തുരുത്തിലേക്കും പിന്നീട് പരവൂരിലേക്കും ചവറയിലേക്കും നീട്ടും. കൊച്ചി വാട്ടർ മെട്രോ വിജയകരമായത്തോടെയാണ് കൊല്ലത്തേക്കും പദ്ധതി എത്തിക്കാൻ തീരുമാനിച്ചത്.
പരിസ്ഥിതി സൗഹൃദ മാതൃകയിലാകും നിർമാണം.വാട്ടർ മെട്രോ വരുന്നത്തോടെ ജില്ലയിലെ ഉൾനാടൻ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും പുത്തൻ ഉണർവുണ്ടാകുമെന്ന്നാണ് പ്രതീക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം