പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ കേരളം വിടുന്നെന്ന വാദം ശരിവച്ച് കണക്കുകള്‍. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു ജയിച്ചിട്ടും സംസ്ഥാനത്തെ ബിരുദ കോഴ്‌സുകളില്‍ അപേക്ഷകരുടെ എണ്ണം കുത്തനെ കുറയുകയാണ്. സയന്‍സ് കോഴ്‌സുകള്‍ക്കാണ് അപേക്ഷകര്‍ ഏറ്റവും കുറവുള്ളത്. ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബിരുദ കോഴ്‌സുകള്‍ക്ക് ഇപ്പോഴും സംസ്ഥാനത്ത് ആവശ്യക്കാരുണ്ട്.
വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും ഉപരിപഠനത്തിനായി പോകുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. 3,12,005 വിദ്യാര്‍ഥികളാണ് ഇക്കുറി പ്ലസ് ടു പാസായത്. മുന്‍വര്‍ഷത്തേക്കാള്‍ 10,000 ത്തോളം പേർ അധികമായി ഉപരിപഠനത്തിന് അർഹത നേടി. എന്നാൽ പല കോളേജുകളിലും വിദ്യാർത്ഥികളുടെ ക്ഷാമം നേരിടുകയാണ്. കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം ഡിഗ്രിക്ക് 56,000 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 50,000 ആയി കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം 63,107 അപേക്ഷകരുണ്ടായിരുന്ന എംജി സര്‍വകലാശാലയില്‍ ഇത്തവണ ലഭിച്ചത് 55,231 അപേക്ഷകള്‍ മാത്രം. 7876 അപേക്ഷകളുടെ കുറവാണുണ്ടായത്. സാധാരണ ഡിഗ്രി സീറ്റുകള്‍ കൂടുതലുള്ളത് കാലിക്കറ്റ് സർവകലാശാലയിലാണ്. മുന്‍വര്‍ഷം ലഭിച്ചത് 1,07,397 അപേക്ഷകളെങ്കില്‍ ഇത്തവണ വന്നത് 1,04,890 എണ്ണം മാത്രം. കണ്ണൂര്‍ സര്‍വകലാശാലയിലാണ് അപേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കുറവുണ്ടായത്. ഇവിടെ 7200 അപേക്ഷകരുടെ കുറവാണുള്ളത്.
Also read;മണിപ്പൂര്‍: ‘ഇന്ത്യ’യുടെ അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
സര്‍ക്കാര്‍-എയ്‌ഡഡ് കോളേജുകളില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനത്തോളം സീറ്റുകളില്‍ ആളുണ്ടായിരുന്നില്ല. 26,000 ഡിഗ്രി സീറ്റുള്ള കേരള യൂണിവേഴ്‌സിറ്റിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 6000 എണ്ണമാണ് ഒഴിഞ്ഞുകിടന്നത്. സപ്ലിമെന്ററി അലോട്ട്മെന്റുകളോടെ, ഇത്തവണ സര്‍ക്കാര്‍-എയ്ഡഡ് സീറ്റുകള്‍ ഏറെക്കുറെ പൂര്‍ത്തിയാവുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാലകള്‍. സ്വാശ്രയ കോളേജുകളെ ഇത് കാര്യമായി ബാധിക്കും.സംസ്ഥാനത്ത് കോളേജുകളിൽ വിദ്യാർത്ഥികളുടെ കുറവുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തോനൊപ്പം ജോലികൂടി ലക്ഷ്യമിട്ട് വിദേശത്തേക്ക് പറക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം