മണ്ണൂത്തി: പുതുതലമുറയിലെ ഫുട്ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി ഇസാഫ് ബാലജ്യോതി ക്ലബ്ബും മണ്ണൂത്തി ഡോണ്‍ ബോസ്കോ കോളേജും ചേര്‍ന്ന് നടത്തി വരുന്ന ഈ വര്‍ഷത്തേക്കുള്ള ഫുട്ബോള്‍ കോച്ചിങ്ങിന് തുടക്കമായി. 2023-24 വര്‍ഷത്തേക്കുള്ള കോച്ചിങ്ങിലേക്ക് അന്‍പതോളം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. കോച്ചിങ്ങിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി സി ജേക്കബ് നിര്‍വഹിച്ചു. സെഡാര്‍ റീട്ടെയിലിന്റെ മാനേജിങ് ഡയറക്ടര്‍ അലോക് തോമസ് പോള്‍ മുഖ്യാഥിതിയായി. ഡോണ്‍ ബോസ്കോ വൈസ് റെക്ടര്‍ ഫാ. പ്രിന്‍സ് പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഫാ. റോബിന് തണ്ടേല്‍, ഇസാഫ് ഫൗണ്ടേഷന് അസ്സോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ ഇഞ്ചക്കലോടി, സീനിയര്‍ മാനേജര്‍ ഉല്ലാസ് പി. സ്കറിയ, കോര്‍ഡിനേറ്റര്‍ അമല്‍ കെ. എ. എന്നിവര്‍ പ്രസംഗിച്ചു.
അടിക്കുറിപ്പ്: ഫുട്ബോള്‍ കോച്ചിങ്ങിന്റെ ഉദ്ഘാടന വേദിയില്‍ ഡോണ്‍ ബോസ്കോ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ റോബിന് തണ്ടേല്‍, വൈസ് റെക്ടര്‍ ഫാദര്‍ പ്രിന്‍സ് പുത്തനങ്ങാടി, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി സി ജേക്കബ്, സെഡാര്‍ റീട്ടെയില്‍ മാനേജിങ് ഡയറക്ടര്‍ അലോക് തോമസ് പോള്‍, ഇസാഫ് ഫൗണ്ടേഷന് അസ്സോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ ഇഞ്ചക്കലോടി എന്നിവര്‍