കോട്ടയം: പുതുപ്പള്ളിയിൽ വൻ രാഷ്ട്രീയ നീക്കത്തിന് എൽഡിഎഫ്. സിപിഎം സ്ഥിരമായി മത്സരിച്ചുവരുന്ന സീറ്റിൽ പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കുമെന്നാണ് അഭ്യൂഹം. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.
സിപിഎം ചര്‍ച്ചകൾ നടത്തുന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ കൂടിയായ ഈ നേതാവിനെ പിന്തിരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹവുമായി സംസാരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും സംസാരിച്ചതായാണ് സൂചന.

പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് കോൺഗ്രസുമായും ഉമ്മൻചാണ്ടിയുമായും അടുത്തബന്ധമുള്ള ഒരപു അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് ഇടത് മുന്നണിയുടെ ഭാഗത്ത് നിന്നും നടക്കുന്നത്.
അതേസമയം സിപിഎം േകന്ദ്രങ്ങൾ ഇക്കാര്യം നിഷേധിച്ചു. സിപിഎം ചിഹ്നത്തിൽ തന്നെ മത്സരമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 12ന് കോട്ടയത്ത് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചുകഴിഞ്ഞു. പാര്‍ട്ടി സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷമാകും പ്രഖ്യാപനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















