ഡല്‍ഹി: 2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താന്റെയും മത്സര ഷെഡ്യൂളിൽ മാറ്റം. ഒക്ടോബർ 15ന് നടക്കേണ്ടിയിരുന്ന മത്സരം 14ലിലേക്ക് മാറ്റി. ഇന്ത്യ-നെതർലാൻഡ് മത്സരമടക്കം മറ്റു എട്ട് മത്സര ഷെഡ്യൂളിലും മാറ്റമുണ്ട്. ഇന്ത്യ-നെതർലാൻഡ് മത്സരം നവംബർ 11ന് പകരം 12നാണ് നടക്കുക.
ആതിഥേയരായ ഇന്ത്യയുമായി പാകിസ്താന്റെ ഒക്ടോബർ 14ലെ മത്സരം മുമ്പ് നടക്കാനിരുന്ന അഹമ്മദാബാദിൽ തന്നെയാണ് നടക്കുക. ഷെഡ്യൂളിന്റെ മാറ്റത്തിന്റെ ഫലമായി ഒക്ടോബർ 14ന് ഡൽഹിയിൽ നടക്കേണ്ട ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാൻ മത്സരം 15ന് നടക്കും. 12ന് ഹൈദരാബാദിൽ നടക്കാനിരുന്ന പാകിസ്താൻ ശ്രീലങ്ക മത്സരം പത്തിനും 13ന് ലഖ്നൗവിൽ നടക്കാനിരുന്ന ആസ്ത്രേലിയ ദക്ഷിണാഫ്രിക്ക മത്സരം 12നും സംഘടിപ്പിക്കപ്പെടും. ഒക്ടോബർ 14ന് നടക്കേണ്ട ന്യൂസിലാൻഡ് ബംഗ്ലാദേശ് മത്സരം ഒക്ടോബർ 13ന് ഡേ നൈറ്റ് മത്സരമായി നടക്കും.
നവംബർ 12ലെ മത്സരങ്ങളിലും മാറ്റമുണ്ട്. ഇവ നവംബർ 11ലേക്കാണ് മാറ്റിയത്. പൂനെയിലെ ആസ്ത്രേലിയ പാകിസ്താൻ മത്സരവും (10.30 AM), കൊൽക്കത്തയിലെ ഇംഗ്ലണ്ട് പാകിസ്താൻ (02.00 PM) മത്സരവുമാണ് 11ന് നടക്കുക. ഇന്ത്യയുടെ അവസാന ലീഗ് മത്സരമായ നെതർലാൻഡ്സിനെതിരെയുള്ള പോരാട്ടം നവംബർ 11ൽ നിന്ന് 12ലേക്ക് മാറ്റി. ബംഗളൂരുവിലെ ഈ മത്സരം ഡേ നൈറ്റായാണ് സംഘടിപ്പിക്കപ്പെടുക.
നേരത്തേ മത്സരക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐസിസിക്ക് കത്തെഴുതിയതിനെ തുടര്‍ന്ന് ഏകദിന ലോകകപ്പിന്റെ ഷെഡ്യൂളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള 4-5 ദിവസമാക്കി കുറയ്ക്കാന്‍ മത്സരങ്ങളുടെ തീയതികളും സമയവും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ വേദികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നവരാത്രി ആഘോഷങ്ങള്‍ പ്രമാണിച്ച് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ മത്സരത്തിന്റെ തീയതി മാറ്റാന്‍ ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിലാണ് മത്സരം. ഗുജറാത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായതിനാല്‍ നഗരത്തിലെ തിരക്കും മറ്റും കണക്കിലെടുത്താണ് സുരക്ഷാ ഏജന്‍സികള്‍ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.
2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ
IND vs AUS, ഒക്ടോബർ 8, ചെന്നൈ
IND vs AFG, ഒക്ടോബർ 11, ഡൽഹി
IND vs PAK, ഒക്ടോബർ 14, അഹമ്മദാബാദ്
IND vs BAN, ഒക്ടോബർ 19, പൂനെ
IND vs NZ, ഒക്ടോബർ 22, ധർമ്മശാല
IND vs ENG, ഒക്ടോബർ 29, ലഖ്നൗ
IND vs SL, നവംബർ 2, മുംബൈ
IND vs SA, നവംബർ 5, കൊൽക്കത്ത
IND vs NED, നവംബർ 12, ബെംഗളൂരു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം