വീരപ്പൻ കൊല്ലപ്പെട്ട് വർഷങ്ങൾ പിന്നിടുമ്പോൾ വീരപ്പന്റെ വിഹാരകേന്ദ്രങ്ങൾ ടുറിസ്റ് കേന്ദ്രങ്ങളക്കാൻ തയ്യാറെടുക്കുക്കെയാണ് സർക്കാർ.
രണ്ട് സംസ്ഥാന സര്‍ക്കാരുകളെയും പോലീസിനെയും 25 വര്‍ഷത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു .ബില്‍ഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകള്‍, സത്യമംഗലം വനങ്ങള്‍ എന്നിവയായിരുന്നു വീരപ്പന്റെ വിഹാര കേന്ദ്രങ്ങള്‍. വനംകൊള്ളക്കാര്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തും പുറത്തും വീരപ്പനോളം കുപ്രസിദ്ധി നേടിയിട്ടുള്ളവര്‍ മറ്റാരുമുണ്ടാകില്ല. ഒടുവില്‍ രാജ്യംകണ്ട ഏറ്റവും ചിലവെറിയ വെട്ടായിലൂടെയാണ് വീരപ്പനെ വകവരുത്തിയത്.
വീരപ്പന്‍ കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീരപ്പന്‍ വിഹരിച്ച കാട്ടുപാതകളിലെ ടൂറിസം സാധ്യതകള്‍ തേടുകയാണ് സര്‍ക്കാര്‍. വീരപ്പന്‍ ജനിച്ചുവളര്‍ന്ന ഗോപിനാധം എന്നാ വനഗ്രാമം ആണ് വിനോദ സഞ്ചരികൾക്കായി തുറന്ന് കൊടുക്കാനായി സർക്കാർ തീരുമിച്ചിട്ടുള്ളത്. പൊതുജനങ്ങൾക് വലിയ ഭീതിയും കൗതുകവും ഉണ്ടായിരുന്ന പ്രദേശമായിരുന്നു ഗോപിനാദം. കർണാടക സർക്കാരിന്റെ ജംഗിൽ ലോഡ്ജ് ആൻഡ് റിസോർട്സിന്റെ വകയായി ഗോപിനാഥത്തിന് സമീപം ഒരു മിസ്റ്ററി ട്രെയിൻ ക്യാമ്പുണ്ട്. നിലവിൽ ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ഗോപിനാഥത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. ഭാവിയിൽ ഈ പ്രദേശം പൊതിജനകളെയും പ്രവേശിപ്പിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം