വിദ്യാഭ്യാസം നേടാൻ പ്രായം ബാധകമല്ലെന്നാണല്ലോ പ്രമാണം. ഇത് ശരിയാണെന്നു തെളിയിക്കുകയാണ് മിസോറമിൽ നിന്നുള്ള 78 വയസ്സുകാരനായ ലാൽറിങ്താര. തന്റെ ജന്മനാട്ടിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ ഹൈ സ്കൂളിൽനിന്ന് വിദ്യാഭ്യാസം നേടാനായി ദിവസവും 3 കിലോമീറ്റർ യാത്ര ചെയ്താണ് ലാൽറിങ് എത്തുന്നത.
ഇന്ത്യ–മ്യാൻമർ അതിർത്തിയിലുള്ള ക്വാങ്ലങ് ഗ്രാമത്തിൽ 1945ലാണ് ലാൽറിങ്താര ജനിച്ചത്. എന്നാൽ ഇടയ്ക്ക് പിതാവിന്റെ മരണം സംഭവിച്ചതോടെ രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പാടത്തുപണിയെടുത്ത് കുടുംബത്തെ പോറ്റാൻ മാതാവിനെ ലാൽറിങ്താര സഹായിച്ചു. ദാരിദ്ര്യവും പലയിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ട സാഹചര്യം വന്നതും ലാൽറിങ്താരയുടെ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കി. എന്നാൽ പഠിക്കണമെന്ന ആഗ്രഹം മാറ്റമില്ലാതെ തുടർന്നു.
Also read പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റണം; ആവശ്യവുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി
2018ൽ അദ്ദേഹം അഞ്ചാംക്ലാസിൽ പ്രവേശനം നേടിയത് ദേശീയപ്രാധാന്യമുള്ള വാർത്തയായിരുന്നു. തന്റെ മാതൃഭാഷ യായ മിസോ ഭാഷ എഴുതുന്നതോ വായിക്കുന്നതോ തനിക്ക് പാടുള്ള കാര്യമല്ലെന്ന് ലാൽറിങ്താര പറയുന്നു. എന്നാൽ ഇന്ന് എല്ലാ മേഖലകളിലും എഴുത്തുകളിലും ഇംഗ്ലിഷ് ഭാഷ കുറച്ചെങ്കിലും ഉപയോഗിക്കപ്പെടാറുണ്ട്. ഇതു തനിക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. അതിനാലാണ് ഇംഗ്ലിഷ് പഠിക്കാനായി താൻ പ്രധാനമായും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം