തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണെന്നും, എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം വീണ വിജയന് വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട് എന്നും മാത്യു കുഴല്നാടന് ആരോപിച്ചു.
കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയില്‍ നിന്നാണ് പണം വാങ്ങിയിരിക്കുന്നത്. ഈ ഇടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു. വിഷയം മുമ്പ് നിയമസഭയില്‍ കൊണ്ട് വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു.
ക്രമ വിരുദ്ധമായി പണം വാങ്ങിയെന്ന് നിയമപരമായി കണ്ടെത്തിയ സാഹചര്യത്തില്‍ വിഷയം വലിയ ഗൗരവമുള്ളതാണ്. എക്സാലോജിക് സോലൂഷന്‍ പണം വാങ്ങിയത് കരാര്‍ ഉള്ളത് കൊണ്ടാവാം. എന്നാല്‍, വീണ വിജയന് വ്യക്തിപരമായി പണം വാങ്ങിയത് എന്തിനാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ചോദിക്കുന്നു.
Also read : പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റണം; ആവശ്യവുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനത്തിന് കേസെടുക്കണമെന്നും പിണറായി വിജയന് ഭരിക്കുമ്പോള്‍ മകള്‍ക്കെതിരെ കേസ് എടുക്കുമോയെന്നും മാത്യു കുഴല്നാടന് ചോദിച്ചു. ബിജെപി എല്ലാ കാലത്തും പിണറായി സഹായിച്ചുവെന്ന് ആരോപിച്ച മാത്യു കുഴല്നാടന്, സര്‍ക്കാര്‍ ഭാഗത്ത് നിന്നും കേന്ദ്രത്തില്‍ നിന്നും ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം