ഓണാവധിക്കാലത്ത് വിരുന്നുപോകുന്നതിന്റെ തിരക്കിലാവും എല്ലാവരും. സദ്യയുണ്ടും പുക്കളമിട്ടും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അവധിക്കാലം ശരിക്കും അടിച്ചുപൊളിക്കും. കുറച്ചധികം അവധിദിവസങ്ങൾ ഒരുമിച്ച് കിട്ടുന്ന സമയം കൂടിയാണല്ലോ, എങ്കിലും ചിലപ്പോൾ ഒന്നിൽകൂടുതൽ ദിവസം വീട്ടിൽ നിന്ന് മാറിനിൽക്കാനുള്ള സാഹചര്യമുണ്ടായെന്നും വരില്ല . അങ്ങനെയുള്ളവർക് മക്കളെയും കൂട്ടി ഒരു വൺഡേ ട്രിപ്പ് പോകണമെന്ന ആഗ്രഹമുണ്ടാകും. അങ്ങനെയെങ്കിൽ ഒരു ദിവസം കൊണ്ട് ആസ്വദിച്ചുവരാവുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമായ ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്.
64 ഏക്കറാണ് പാർക്കിന്റെ ആകെ വിസ്തീർണ്ണം. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാർക്ക് ആണിത്. തിരുവനന്തപുരത്തുനിന്ന് അമ്പതുകിലോമീറ്റർ അകലെ ചടയമംഗലത്താണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ പക്ഷിപ്രതിമ സ്ഥിതി ചെയ്യുന്നത്.കുന്നിൻപുറത്തെ പാറക്കെട്ടുകൾ അതേപടി നിലനിർത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിലാണ് തീം പാർക്കിനെ അണിയിച്ചൊരുക്കിയിട്ടുളളത്.പാറക്കെട്ടിനു മുകളിലൂടെ ഒരു കിലോമീറ്ററോളം കേബിൾ കാറിൽ സഞ്ചരിച്ചുവേണം മുകളിലെ ശില്പത്തിനടുത്തെത്താൻ.
Also read സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്കാരിക കേരളം; രാവിലെ പൊതുദര്‍ശനം; സംസ്കാരം ഇന്ന് വൈകീട്ട്
സാഹസികപ്രേമികൾക്ക് താഴെനിന്ന് രണ്ടുകിലോമീറ്റർ ദൈർഘ്യമുളള ട്രെക്കിങ്ങ് പാതയുമുണ്ട്. ജടായു – രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റർകാഴ്ച്ചയും പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ചകളും ആസ്വദിക്കാം. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതും കുട്ടികളേയും കൂട്ടി ഒരു ദിവസത്തെ ഡേ ഔട്ടിന്പറ്റിയ മികച്ചൊരിടമാണിത്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം