ഹൈദരാബാദ്: ഐഐടി ഹൈദരാബാദ് കാമ്പസിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ എംടെക് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ മമിത നായ്ക് ആണ് മരിച്ചത്.
സിവിൽ എൻജിനിറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ നായ്കിനെ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ നായ്കിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സഹപാഠികൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് അധികൃതർ മുറി തുറന്ന് നോക്കിയപ്പോഴാണ് നായ്കിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒഡിയ ഭാഷയിൽ എഴുതിയ 10 വരി ആത്മഹത്യാക്കുറിപ്പും മുറിയിൽനിന്ന് കണ്ടെത്തി.
സാമ്പത്തികബാധ്യതകൾ മൂലം ജീവനൊടുക്കുന്നുവെന്നാണ് നായ്ക് കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ ഇക്കാര്യം നായ്കിന്റെ കുടുംബം നിരസിച്ചു. സാമ്പത്തികബുദ്ധിമുട്ടുകൾ ഇല്ലെന്ന് വ്യക്തമാക്കിയ കുടുംബം, റാഗിംഗ് മൂലമുള്ള മനോവിഷമം കാരണമാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്ന് ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















