മാസപ്പടി കേസിൽ വിജിലൻസ് നാളെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാവും കേസ് എടുക്കുക. മുഹമ്മദ് റിയാസിനെ രണ്ടാം പ്രതിയും വീണയെ മൂന്നാം പ്രതിയും ആക്കിയേക്കും.
മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി കൈപ്പറ്റി എന്നാണ് ഇഡിയുടെ റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം.
എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വൈകാതെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് വിജിലൻസ് കടക്കും. കേസിൽ 13 പ്രതികളാകും ഉണ്ടാവുക എന്നാണ് വിവരം.
അഴിമതി നിരോധനനിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ കഴിയുമോ എന്നായിരിക്കും പ്രധാനമായും വിജിലൻസ് പരിശോധിക്കുക.
നാളെ ഒരു പ്രത്യേക സംഘം രൂപീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റിന്റെ കീഴിലുള്ള പ്രത്യേക ഇൻവെസ്റ്റിഗേഷൻ ടീം ആയിരിക്കും കേസ് അന്വേഷിക്കുക.















