ജിദ്ദ∙ പെൺകരുത്തിൽ പുതു ചരിത്രം കുറിച്ച് കുതിരസവാരിയിൽ ലോകശ്രദ്ധ പിടിച്ചുപറ്റി സൗദി വനിത. ആയോധനകലയിലെ നിരവധി തത്സമയപ്രദർശനങ്ങൾ നൂറ അൽ ജബ്ർ എന്ന യുവതി നടത്തിയിട്ടുണ്ട്. അമ്പെയ്തും വാൾപ്പയറ്റും നടത്തി ഒട്ടേറെ മത്സരങ്ങളിൽ വിജയംകൊയ്ത് ലോകശ്രദ്ധ പിടിച്ചെടുത്ത വനിതയാണിവർ.
also read.. എല്‍ജിബിടി വിഭാഗത്തിന്റെ ആരാധനാ അവകാശം ഉയര്‍ത്തിപ്പിടിച്ച് മാര്‍പാപ്പ
അമ്മയാണ് കുതിരകളോടും കുതിരസവാരിയോടുമുള്ള മകളുടെ താൽപര്യം കണ്ടെത്തിയതും അത് പരിശീലിക്കാൻ പിന്തുണ നൽകിയതും. വളരെ ചെറുപ്പത്തിൽതന്നെ പ്രത്യേക കേന്ദ്രങ്ങളിൽ മകളെ പാർപ്പിച്ച് കുതിരസവാരിയിൽ പരിശീലനം നൽകി. അങ്ങനെ സ്വയം കുതിരസവാരി നടത്താനും അവയെ മെരുക്കാനും പരിപാലിക്കാനുമുള്ള കഴിവ് നൂറ അൽജബ്ർ ആർജിച്ചു.
കായിക മന്ത്രാലയത്തിന്റെയും സൗദി ഇക്വസ്‌ട്രിയൻ ഫെഡറേഷന്റെയും പിന്തുണയുടെ ബലത്തിൽ തന്റെ കഴിവ് പരിപോഷിപ്പിക്കാനും തെളിയിക്കാനും ദിനംപ്രതി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്നു. വിവിധ കായികയിനങ്ങളുടെ വികസനം ഏറ്റെടുത്ത് കുതിരസവാരി മേഖലയിൽ സൗദി പരിശീലകർക്ക് ബിരുദം നൽകുന്നതിനുള്ള പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകി.
രാജ്യത്തെ ആദ്യത്തെ വനിതാ കുതിരപ്പന്തയ അമ്പെയ്ത്ത് പരിശീലകയായും അംഗീകൃത ടെൻറ് പെഗിങ് പരിശീലകയായും അറിയപ്പെട്ടു. കുതിരയുമായി ബന്ധപ്പെട്ട കായിക പരിപാടിയിൽ സ്ത്രീപുരുഷന്മാരെ വിദഗ്ധരാക്കുന്ന പരിശീലന കോഴ്‌സുകൾ ഒരുക്കാനും നൂറ അൽജബ്റിന് സാധിച്ചിട്ടുണ്ട്. ജോർദാനിലെ പെട്ര ചാംപ്യൻഷിപ്പിൽ ഉന്നത സ്ഥാനം നേടി. ഒഒട്ടേറെ പ്രാദേശിക മത്സരങ്ങളിലും ഇവൻറുകളിലും കുതിരപ്പുറത്ത് വിവിധ ആയോധനകലകളുടെയും കഴിവുകളുടെയും തത്സമയ പ്രകടനങ്ങൾ നടത്തി.
റിയാദ് നഗരത്തിൽ നടന്ന അറേബ്യൻ കുതിരകൾക്കായുള്ള കിങ്ഡം ചാംപ്യൻഷിപ് ‘കാഹില’ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കൂടാതെ, കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവത്തിൽ നൂറ രാജകുമാരി ഓപണിങ് റൗണ്ട്, അബ്ഖൈഖ് സഫാരി ഫെസ്റ്റിവൽ, അൽഖോബാറിലെ റിമാൽ, സമർ ഉത്സവം, ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫിദാഅ്’ മാർച്ച് എന്നിവയിലെല്ലാം പങ്കെടുത്തു. പുരാതന പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും അറബ് ഐഡൻറിറ്റി ഏകീകരിക്കാനും കുതിരസവാരി, അമ്പെയ്ത്ത് കലകളിൽ ഞാനും എന്റെ സഹപ്രവർത്തകരും കഠിനാധ്വാനം ചെയ്യുകയാണെന്ന് നൂറ അൽ ജബ്ർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം