ദില്ലി: ദ്വിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 12, 13 തീയതികളിലാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തുന്നത്. ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ(പഴയ ട്വിറ്റര്‍) എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ജനങ്ങള്‍ ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. അവരുടെ ശബ്ദം പാര്‍ലമെന്റിലേക്ക് തിരിച്ചെത്തി. വയനാട്ടിലെ ജനതയ്ക്ക് രാഹുല്‍ ഗാന്ധി വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണെന്നും കെ.സി വേണുഗോപാല്‍ കുറിച്ചു.
Also read : ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















