വീണ്ടുമൊരു സ്വാതന്ത്ര്യം ദിനം കൂടി വരവായി. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്രം നേടി തരാൻ ജീവന്റെ അവസാന ശ്വാസം വരെ പോരാടിയെ പലരെയും ഈ അവസരത്തിൽ സ്മരിക്കണം. അത്തരത്തിൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നും പോരാടാനായി രംഗത്തെത്തി, അതിൽ പ്രമുഖരായ ചില നേതാക്കളെ കുറിച്ച് ചുവടെ പറയുന്നു.
കെ.കേളപ്പൻ
കേരളത്തിലെ സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനാണ് കെ കേളപ്പന്. വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, മലബാറില്‍ നടന്ന ഉപ്പു സത്യഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം, അയിത്തോച്ചാടനം തുടങ്ങിയ സമരങ്ങള്‍ക്ക് നേതൃത്വം നൽകി. കേരള ഗാന്ധി എന്നറിയപ്പെടുന്ന സര്‍വോദയ നേതാവായ ഇദ്ദേഹം 1952ല്‍ ലോകസഭാംഗമായി.
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
മുസ്ലീം സമുദായത്തിന്റെ സാമുദായികപരിഷ്കരണത്തിലേക്ക് വഴിതെളിച്ച നേതാവ്. സ്വദേശാഭിമാനി പത്ര ഉടമയായിരുന്നു. എന്നാൽ തിരുവിതാംകൂര്‍ ദിവാന്റെ ദുര്‍ഭരണം എതിര്‍ത്തത് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും ഇടയാക്കി. അതേസമയം മഹാത്മാഗാന്ധി, ശ്രീ നാരായണ ഗുരു എന്നിവരുമായുള്ള ബന്ധം സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാൻ സഹായിച്ചു
മുഹമ്മദ് അബ്ദു റഹ്മാന്
മലബാറിലെ നാനാജാതി മതസ്തരെയും ഒന്നിച്ചു നിര്‍ത്തി സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ പോരാട്ടം നയിച്ച വ്യക്തി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരന് കൂടിയാണ്. മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇദ്ദേഹം പുറത്തിറക്കിയ പത്രമാണ് “അല്‍ അമീന്’. ഉപ്പു സത്യഗ്രഹത്തില്‍ കേളപ്പനൊപ്പം പങ്കാളിയായി അറസ്റ്റിലായിട്ടുണ്ട്. കെപിസിസി അധ്യക്ഷനുമായിരുന്നു.
കെ പി കേശവമേനോന്
കേരളത്തിലെ അയിത്തോച്ചാടന സമരമായ വൈക്കം സത്യഗ്രഹത്തിന്റെ നേതാക്കളില്‍ ഒരാള്‍. ഐക്യകേരള പ്രസ്ഥാനത്തിന്റെ വക്താവുമായിരുന്ന ഇദ്ദേഹം കേരളത്തില്‍ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രവര്‍ത്തനത്തിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു.
ഇഎംഎസ്
സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തില്‍ നിന്നും പങ്കാളിയായ പ്രമുഖനായ നേതാവ്. നിയമലംഘന സമരത്തിലൂടെ സ്വാതന്ത്ര്യസമരത്തില്‍ കാലെടുത്തു വെച്ചു. കോണ്‍ഗ്രസ്സിനകത്ത് തന്നെ രൂപം കൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവും ഐക്യകേരള പ്രസ്ഥാനത്തിന്റെ വക്താവുമായ ഇദ്ദേഹം ലോക പ്രശസ്ത കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍. ആധുനിക കേരളത്തിന്റെ ശില്പി. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി എന്ന നിലയില്‍ പ്രശസ്തനാണ്
എകെജി
നിയമലംഘന സമരത്തിലൂടെ സ്വാതന്ത്ര്യസമരത്തില്‍ കാലെടുത്തു വെച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ശക്തനായ നേതാവായ ഇദ്ദേഹം തിരുവിതാംകൂറിലേക്ക് ഉത്തരവാദ ഭരണത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാഥ നടത്തി. പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുടിയിറക്കപ്പെട്ട കര്‍ഷകര്‍ക്കായി പോരാടി ജയില്‍ വാസമനുഷ്ഠിച്ചു. കൂടാതെ ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വളണ്ടിയര്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു .
പി കൃഷ്ണ പിള്ള
ഉപ്പുസത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, അയിത്തോച്ചാടനം തുടങ്ങിയ സമരങ്ങളിലൂടെ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. . തൊഴിലാളി ചൂഷണങ്ങള്‍ക്കതിരെ ട്രേഡ് യൂണിയനുകള്‍ക്ക് രൂപം നല്കി കൊണ്ട് തൊഴിലാളികളെ സമര സജ്ജരാക്കി. തിരുവിതാംകൂറിലെ ഉത്തരവാദ ഭരണപ്രക്ഷോഭണത്തിനും നിവര്‍ത്തന പ്രസ്ഥാനത്തിനും ശക്തമായ പിന്തുണ നല്കിയ ഇദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും നേതാവായിരുന്നു.