തിരുവനന്തപുരം: 2023 ഒക്ടോബര്‍ 17 നും 2024 ഏപ്രില്‍ 16 നും ഇടയിലുള്ള കാലയളവില്‍ നാല് വരും തലമുറ ബോയിങ് 737-800 വിമാനങ്ങള്‍ ചെക്ക്റിപ്പബ്ലിക്കിലെ വിമാന കമ്പനിയായ സ്മാര്‍ട് വിങ്സില്നിന്നും ഫ്ളൈദുബായ് വാടകയ്ക്കെടുക്കുന്നു.
ഇത്സംബന്ധിച്ച കരാറില്‍ ഇരുകമ്പനികളും ഒപ്പുവച്ചു. കരാര്‍ പ്രകാരം ഈ എയര്‍ക്രാഫ്റ്റുകളിലെ ജീവനക്കാരെ ലഭ്യമാക്കുന്നതിന് പുറമെ അറ്റകുറ്റപ്പണികളുടേയും ഇന്‍ഷ്വറന്‍സിന്റേയും ഉത്തരവാദിത്തം സ്മാര്‍ട് വിങ്സിനായിരിക്കും. എസിഎംഐ (എയര്‍ക്രാഫ്റ്റ്, ക്രൂ, മെയ്ന്റനന്‍സ്, ഇന്‍ഷ്വറന്‍സ്) കരാറെന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്.
also read..മർകസ് മമ്പുറം നേർച്ച സമാപിച്ചു; മഹത്തുക്കളെ അനുസ്മരിക്കുന്നത് ജീവിതം പ്രകാശിപ്പിക്കും: കാന്തപുരം
ഈ നാല് വിമാനങ്ങള്‍ നിലവിലുള്ള 79 ബോയിങ് 737 വിമാനങ്ങളോട് ചേരുന്നതോടെ തിരക്കേറിയ കാലയളവില്‍ കൂടുതല്‍ പേര്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ ഫ്ലൈദുബായ്ക്ക് കഴിയും.
ഐഒഎസ്എ (അയാട്ട ഓപ്പറേഷനല്‍ സേഫ്റ്റി ഓഡിറ്റ്) അംഗീകാരമുളള സ്മാര്‍ട് വിങ്സുമായി 2019- ന്ശേഷം ഇത് മൂന്നാംതവണയാണ് ഫ്ളൈദുബായ് വാടക കരാറിലേര്‍പ്പെടുന്നതെന്ന് ഫ്ളൈദുബായ് ചീഫ്എക്സിക്യൂട്ടീവ് ഓഫീസര്‍ ഘയ്ത് അല്‍ഘയ്ത് പറഞ്ഞു.
30 വരും തലമുറ ബോയിങ് 737-800 വിമാനങ്ങളും 46 ബോയിങ് 737 മാക്സ് 8 വിമാനങ്ങളും 3 ബോയിങ് 737 മാക്സ് 9 വിമാനങ്ങളുമാണ് ഫ്ളൈദുബായ്ക്ക് നിലവിലുള്ളത്.
ഫ്ളൈദുബായിയുമായുള്ള എസിഎംഐകരാര് സ്മാര്‍ട് വിങ്സിന്റെ വിമാനങ്ങള്‍ ഫലപ്രദമായി ഉപയാഗപ്പെടുത്തുന്നതിനും ശൈത്യകാലത്ത് ജീവനക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും സഹായകമാവുമെന്ന് കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്മാന് ജി റിജുറാന്പറഞ്ഞു.
ഇക്കോണമി ക്ലാസുകള്‍ മാത്രമുള്ള വാടക വിമാനങ്ങള്‍ ചാട്ടോഗ്രാം, കൊളംബോ, ധാക്ക, കറാച്ചി, മസ്കറ്റ് തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് സര്‍വീസ് നടത്തുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം