മലപ്പുറം: വർഷങ്ങൾക്കു മുമ്പ് വിവിധ സർക്കാറുകൾ പ്രഖ്യാപിച്ച വ്യത്യസ്ത വികസന പ്രവർത്തനങ്ങൾ മലപ്പുറം മണ്ഡലത്തിന്റെ കാര്യത്തിൽ ഇഴഞ്ഞു നീങ്ങുകയാണെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി.
കെഎസ്ആർടിസി ബസ്സ് ടെർമിനൽ നിർമാണം, ഗവ. വനിതാ കോളേജ്, മാർക്കറ്റ് നിർമാണം, താലൂക്ക് ആശുപത്രി വികസനം തുടങ്ങിയ മണ്ഡലത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളിലും മെല്ലെപ്പോക്ക് നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പെതുജനങ്ങളെ പങ്കെടുപ്പിച്ച് വ്യത്യസ്ത സമര പരിപാടികൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്ന് യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കെഎസ്ആർടി ടെർമിനൽ നിർമാണം ഒച്ചിന്റെ വേഗതയിൽ നീങ്ങുന്നതിനെതിരെ ആഗസ്റ്റ് 10ന് മലപ്പുറത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും. ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ് ധർണ ഉദ്ഘാടനം ചെയ്യും.
ജില്ലാ കമ്മിറ്റിയംഗം ശാക്കിർ മോങ്ങം, മണ്ഡലം പ്രസിഡന്റ് അഹ്മദ് ശരീഫ് മൊറയൂർ, വൈസ് പ്രസിഡണ്ടുമാരായ എം മാജിദ, എ സദ്റുദ്ദീൻ, സെക്രട്ടറി മഹ്ബൂബുറഹ്മാൻ, ട്രഷറർ കെഎൻ ജലീൽ, ടി അഫ്സൽ, സാജിദ പൂക്കോട്ടൂർ, മുനിസിപ്പൽ പ്രസിഡണ്ട് പിപി മുഹമ്മദ് എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം