കോഴിക്കോട്, ഓഗസ്റ്റ് 7, 2023: വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇല്യൂസിയ ലാബും കേരളാ പോലീസ് കാലിക്കറ്റ് സൈബര്‍ വിങ്ങുമായി കൈകോര്‍ക്കുന്നു.
ഇല്യൂസിയ ലാബ് സി.ഇ.ഒ നൗഫല്‍ പിയും സൈബര്‍ഡോം ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് തിരുവനന്തപുരം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഐ.ജി പ്രകാശ് ഐ.പി.എസിന്റെ സാനിധ്യത്തില്‍ വിവിധ റോഡ് സുരക്ഷാ പദ്ധതികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
also read..ബാങ്ക് വിളി പരാമര്‍ശം; തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചത്’; വിശദീകരണം നൽകി സജി ചെറിയാന്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും വഴിയുള്ള സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും അതുവഴി റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും വെര്‍ച്വലി അനുഭവേദ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇല്യൂസിയ ലാബും സൈബര്‍ഡോമും ചേര്‍ന്ന് നടപ്പാക്കുക.
വെര്‍ച്വല്‍ റിയാലിറ്റിയുടെ അന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതന് പുറമേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിനോദവും സംയോജിപ്പിച്ചു കൊണ്ടുള്ള ട്രാഫിക് ബോധവല്‍ക്കരണം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇല്യൂസിയ ലാബ് ഫൗണ്ടറും സി.ഇ.ഒയുമായ നൗഫല്‍ പി പറഞ്ഞു.
കാലിക്കറ്റ് സൈബര്‍ഡോമിന്റെ സഹായത്തോടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും ഇതിന്റെ പ്രയോജനം എത്തിക്കുന്ന രീതിയിലാണ് പ്രൊജക്ടിന് രൂപം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ആദ്യ മെറ്റാവേഴ്സ് ക്ലാസ്സ്റൂം നടപ്പിലാക്കിയ ഇല്യൂസിയ ലാബിന്റെ വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ലാണ് കേരളാ പോലീസുമായുള്ള ഈ സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം