ന്യൂഡൽഹി: കേരള സർക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടന്ന യോഗത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി വിമർശനം ഉയർത്തിയത്.
എന്ത് കാര്യത്തെയും രാഷ്ട്രീയക്കണ്ണിലൂടെ മാത്രമാണ് സംസ്ഥാന സർക്കാർ കാണുന്നത്. വന്ദേഭാരത് കേരളത്തിന് കിട്ടില്ലെന്നുള്ള തരംതാണ രാഷ്ട്രീയ പ്രചരണം നടത്തി. ഒരു സർവ്വേ നടത്താൻ പോലും സർക്കാർ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ന് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടു. ഇതില്‍ കേരളത്തില്‍ 34, മലബാറില്‍ 13 സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമാണ്. 24,470 കോടി രൂപയാണ് റെയില്‍വേ നവീകരണ പദ്ധതിയുടെ ചെലവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















