പാലക്കാട്: വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ ഷണ്‍മുഖം(18), തിരുപ്പതി(18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. തമിഴിനാട്ടില്‍ നിന്ന് വാളയാര്‍ ഡാം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ധനലക്ഷ്മി കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. ഡാമില്‍ കുളിക്കാനിറങ്ങിയ എട്ടു വിദ്യാര്‍ഥികളില്‍ മൂന്നു പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി.

കാണാതായവര്‍ക്കായി ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















