കൊല്ലം: ചിതറയിൽ വീട് കുത്തിത്തുറന്ന് സ്വർണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ച അഞ്ച് പേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജുവിനേയും സംഘത്തെയുമാണ് പിടികൂടിയത്. ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും എൽഇഡി ടിവിയുമാണ് സംഘം മോഷ്ടിച്ചത്.
കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഷിഹാബുദീൻ, കുളത്തുപ്പുഴ സ്വദേശി അനുരാഗ്, വെമ്പായം സ്വദേശി നൗഫൽ, പുനലൂർ സ്വദേശി ഷമീർ എന്നിവരുൾപ്പെടുന്ന സംഘത്തെ പൂജപ്പുര ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കാലത്താണ് ബിജു പരിചയപ്പെട്ടത്. ശിക്ഷ കഴിഞ്ഞ് പറത്തിറങ്ങിയ ബിജു ഒപ്പമുണ്ടായിരുന്നവരെ കൂട്ടി ജൂലൈ എട്ടിന് മോഷണം നടത്തുകയായിരുന്നു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം