പട്ന: ചമ്പാരനിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടു അംഗങ്ങളെ എൻഐഎ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകൻ യാക്കൂബ് ഖാനുമായി ബന്ധമുണ്ടായിരുന്ന ഷഹീദ് റാസ, ഫൈസൽ അലി എന്നിവരാണു പിടിയിലായത്.

ഈസ്റ്റ് ചമ്പാരനിലെ ചക്കിയ സ്വദേശികളാണ് ഇരുവരും. ജയിലിലായ യാക്കൂബ് ഖാനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ച് എൻഐഎക്ക് വിവരം ലഭിച്ചത്. ഇവരിൽ നിന്ന് ഒരു നാടൻ കൈത്തോക്കും പിടികൂടി. എൻഐഎയും ബിഹാർ പൊലീസും ചേർന്നു നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















