കണ്ണൂർ പാനുണ്ടയിൽ ശുചീകരണ പ്രവർത്തനത്തിനിടയിൽ കുളത്തില്‍ വീണ് ആറ് വയസുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്. പ്രദേശവാസികൾ എല്ലാ ഞായറാഴ്ചയും പതിവായി നടത്തുന്ന ശുചീകരണ പ്രവർത്തനത്തിനിടെയായിരുന്നു അപകടം.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ കുളത്തില്‍ വീഴുകയായിരുന്നു. വീഴ്ചയിൽ തല കല്ലിലിടിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു.













