മുംബൈ: ലവ് ജിഹാദ് തടയാൻ മഹാരാഷ്ട്രയിൽ പ്രത്യേക നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മറ്റു സംസ്ഥാനങ്ങളിലെ സമാനമായ നിയമങ്ങൾ പഠിച്ച ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലവ് ജിഹാദ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മാര്‍ഗ്ഗ നിർദ്ദേശ പത്രിക തയ്യാറാക്കാൻ ഡിജിപിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രണയ വിവാഹത്തിന്റെ മറവിൽ മത പരിവർത്തനം നടത്തുന്ന കേസുകളിൽ വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാനും പോലീസിന്റെ പ്രതികരണം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

പെൺകുട്ടികൾ വിവാഹത്തിന് പിന്നാലെ മതംമാറുന്ന നിരവധി കേസുകൾ വരുന്നുണ്ട്. ഇതിനെതിരെ നിയമനിർമാണം വേണമെന്ന് എല്ലാ ഭാഗങ്ങളിൽനിന്നും ആവശ്യമുയരുന്നുണ്ട്. നേരത്തെ സഭയിലും ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ സമാനമായ നിയമങ്ങൾ പരിശോധിച്ച ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും-ഫഡ്‌നാവിസ് പറഞ്ഞു.
ഈ വിഷയത്തിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും ബോധവൽക്കരണം നടത്തുമെന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരുമെന്നും ഫട്നാവിസ് അറിയിച്ചു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















