മലപ്പുറം: സംസ്ഥാനത്ത് എഐ കാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുന്പോൾ റോഡപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. കാമറയുടെ പ്രവർത്തനം ആരംഭിച്ച ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
വാഹനീയം അദാലത്ത് വഴി പതിനായിരത്തോളം പരാതികൾ പരിഹരിക്കാനായി. സംസ്ഥാനതലത്തിൽ ഉയർന്നുവന്ന പൊതുവായ വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും പരിഹാരം കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാനും അദാലത്ത് വഴി സാധിച്ചു. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാനായതായും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷാ അവബോധം ഹയർ സെക്കൻഡറിയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയതായും മന്ത്രി പറഞ്ഞു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















