തൃശൂര്‍: സ്വകാര്യ ചാനലിനെതിരായ പ്രകോപന പ്രസംഗത്തില്‍ സിപിഎം നേതാവ് ജെയ്ക് സി.തോമസിനെതിരേ കേസെടുത്തു. കോടതി നിർദ്ദേശപ്രകാരം ചാലക്കുടി പോലീസാണ് കേസെടുത്തത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്. ചാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസെടുക്കാൻ പോലീസ് തയാറായത്.

ജനകീയ പ്രതിരോധ ജാഥയിലെ പ്രകോപനപ്രസംഗത്തിന്മേലാണ് നടപടി. സ്വകാര്യ ചാനലിനെതിരെ അണിനിരക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പരാമര്‍ശം. സംഭവത്തില്‍ ജെയ്ക്കിനെതിരേ നേരത്തെ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും കേസെടുക്കാനാവില്ലെന്നായിരുന്നു ചാലക്കുടി പൊലീസിന്റെ നിലപാട്.
ഇതോടെ ചാനല്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുത്തരവ് വന്നതോടെയാണ് കേസെടുത്തത്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















