കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പ് എടുത്തവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറെയും അറ്റൻഡറെയും സസ്പെൻഡ് ചെയ്തു.
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡി.എം.ഒ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
കുത്തിവയ്പ്പ് എടുത്ത മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 11 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇൻജക്ഷന് മുമ്പ് പുരട്ടിയ സലൈൻ ലായനി വിശദമായി പരിശോധിക്കും. ലായനിയുടെ കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ബാച്ചിന്റെ ഉപയോഗം അടിയന്തരമായി നിർത്തി വെച്ചു.

കഴിഞ്ഞദിവസം വൈകുന്നേരം കുത്തിവയ്പ്പ് എടുത്തവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. പേവാർഡിൽ കഴിയുന്ന രോഗികൾക്ക് ഒമ്പത് മണിയോടെ കുത്തിവെപ്പെടുത്തിരുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം വിറയലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. കുത്തിവെയ്പ്പ് എടുത്തതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. മരുന്ന് മാറി കുത്തിവച്ചതാണ് കാരണമെന്ന് ആരോപണമുയര്‍ന്നെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചിലരെ താലൂക്ക് ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















