ദമ്മാം: രണ്ടു കൊല്ലമായി തന്റെയും മക്കളുടെയും കാര്യം അന്വേഷിക്കാത്ത ഭർത്താവിനെ തേടി സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് സ്വദേശിനി സീമ നൗസിന് നിരാശയോടെ മടക്കം.
ആഴ്ചകൾ നീണ്ട പരിശ്രമങ്ങൾക്കുശേഷവും ഭർത്താവിനെ നേരിൽ കാണാനോ സംസാരിക്കാനോ കഴിയാതെയാണ് ഈ നിസ്സഹായ സ്ത്രീക്ക് നാട്ടിലേക്കു വിമാനം കയറേണ്ടിവന്നത്.
also read..മുറികളെണ്ണം കൂടുന്നു; ഹോട്ടൽ വിപണിക്ക് നല്ലകാലം
ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് പർവേസും സീമ നൗസിനും പഠനകാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 15 വർഷം മുമ്പായിരുന്നു ഇത്.
സൗദിയിലെ ‘സഫ്വ’യിൽ ഒരു ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ഹെവി വെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുഹമ്മദ് പർവേസ്.
സന്തോഷകരമായി ജീവിതം നയിച്ചിരുന്ന ഇവർക്ക് മൂന്നു മക്കളും ഉണ്ട്. എന്നാൽ, രണ്ടുവർഷമായി ഇവർർക്കിടയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളെ തുടർന്ന് മുഹമ്മദ് പർവേസ് കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.
തന്റെ ഭാര്യയെക്കുറിച്ച് ശരിയല്ലാത്ത വാർത്തകൾ കേൾക്കുന്നു എന്നായിരുന്നത്രേ ഇയാളുടെ പരാതി. മാത്രമല്ല, രണ്ടു മാസം മുമ്പ് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ നോട്ടീസയക്കുകയും ചെയ്തിരുന്നു.
എത്രയേറെ ശ്രമിച്ചിട്ടും തെറ്റിദ്ധാരണകൾ തിരുത്താനോ ഫോണിൽ സംസാരിക്കാനോ ഭർത്താവ് തയാറാകാതെ വന്നതോടെ സീമ നൗസീൻ ഉംറ വിസയിൽ ഉപ്പയെയും കൂട്ടി മക്കൾക്കൊപ്പം സൗദിയിലേക്ക് വിമാനം കയറുകയായിരുന്നു.
ജിദ്ദയിൽനിന്ന് റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ പർവേസ് ജോലിചെയ്യുന്ന കമ്പനി ദമ്മാമിലാണെന്ന് കണ്ടതിനെത്തുടർന്ന് സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടന്റെ ഫോൺ നമ്പറും നൽകി അവരെ ദമ്മാമിലേക്ക് അയക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം