ദോഹ: ലോകകപ്പ് ഫുട്ബാളും ലോകത്തെ ഏറ്റവും വലിയ ജനമഹാ സംഗമവും അവസാനിച്ചുവെങ്കിലും ഖത്തറിലെ ഹോട്ടൽ മേഖല വളർച്ചയുടെ പാതയിൽ തന്നെ.
പുതിയ ഹോട്ടലുകളും മറ്റും ഉയരുന്ന സാഹചര്യത്തിൽ ഹോട്ടല്‍ മേഖലയില്‍ വര്‍ഷാവസാനത്തോടെ മുറികളുടെ എണ്ണം 40,000 കവിയുമെന്ന് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് വ്യൂ റിപ്പോർട്ട്.
also read..ചരക്കു നീക്കത്തിൽ സജീവമായി ഖത്തർഎയർവേസ് കാർഗോ
കഴിഞ്ഞ 18 മാസത്തിനിടെ 8,000 മുറികള്‍ കൂടി ലഭ്യമാക്കിയതോടെ മൊത്തം മുറികളുടെ എണ്ണം 38,,000 ആയി ഉയർന്നതായും പറയുന്നു.
ഈ വര്‍ഷം അവസാനത്തോടെ ഇത് 40,000 കവിയുമെന്നാണ് ആഗോള റിയല്‍ എസ്റ്റേറ്റ് അഡ്വൈസര്‍ സ്ഥാപനമായ കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡിന്റെ മാര്‍ക്കറ്റ് റിവ്യൂവില്‍ പറയുന്നത്.
സന്ദർശകരുടെ വരവും വിവിധ അന്താരാഷ്ട്ര മേളകളുടെ സാന്നിധ്യവും ഫെസ്റ്റിവൽ സീസണുകളുമെല്ലാം ഹോട്ടൽ മേഖലയിലെ ആവശ്യക്കാരുടെ എണ്ണം വർധിപ്പിച്ചതായി റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ദോഹ എക്സ്പോയും അന്താരാഷ്ട്ര കായികമേളകളും പ്രദർശനങ്ങളും എത്തുന്നതോടെ സന്ദർശക തിരക്ക് കൂടുതലായി വരും.
ഇതുകൂടി ഉപയോഗപ്പെടുത്താൻ വരും മാസങ്ങളില്‍ പേള്‍ ഖത്തറിലും വെസ്റ്റ് ബേയിലും കൂടുതല്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും പ്രവര്‍ത്തനസജ്ജമാകുകയും ചെയ്യുന്നതോടെ മുറികളുടെ എണ്ണം 40,000 കവിയുമെന്ന് വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം