ദോഹ: കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ 15.41 ലക്ഷം ടണ്ണിലധികം ചരക്കുകൾ നീക്കിയതായി ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേയ്സ് 2022-2023ലെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.
ആഗോള വിമാന ചരക്കുകളുടെ 8.14 ശതമാനത്തോളമാണ് ഏറ്റവും വലിയ കാർഗോ വാഹകരായ ഖത്തർ എയർവേയ്സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എത്തിച്ചത്.
also read..മധുരിക്കും ഈത്തപ്പഴമേള
വിവിധ വൻകരകളിലേക്കായി 70ലധികം നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് കാർഗോ പറക്കുന്നത്. 150ലധികം യാത്രാ കേന്ദ്രങ്ങളിലും ഖത്തർ എയർവേയ്സ് കാർഗോ സേവനം നൽകി വരുന്നുണ്ട്.
2022-2023 സാമ്പത്തിക വർഷത്തിലുടനീളം ലോകത്തെ മുൻനിര എയർ കാർഗോ എന്ന നിലയിൽ ഖത്തർ എയർവേയ്സ് തങ്ങളുടെ സ്ഥാനം നിലനിർത്തിയതായും വളർച്ച, സുസ്ഥിരത, ഡിജിറ്റലൈസേഷൻ എന്നിവയിൽ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വ്യാപാരത്തിന്റെ തുടർച്ചയെ പിന്തുണക്കുന്നുവെന്നും ഖത്തർ എയർവേയ്സ് കാർഗോ പ്രസ്താവിച്ചു.
ഇക്കാലയളവിൽ ഖത്തർ എയർവേയ്സ് കാർഗോ ഡിമാന്റ് ഷിപ്പുകളുടെ വിശാലമായ ശ്രേണി വിജയകരമായി കൈകാര്യം ചെയ്തതോടൊപ്പം, 4000 ടൺ വാക്സിനും 1200 ടണ്ണിലധികം ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും വിവിധ ഇടങ്ങളിലെത്തിച്ച് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സഹായിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തു
.12,600 കുതിരകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ച് ഈ രംഗത്ത് അതിന്റെ മുൻനിര സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ഇ-കൊമേഴ്സ്, മൃഗങ്ങൾ,മ്യൂസിക് ബാൻഡ് ടൂറുകൾ, ഫിഫയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവക്കുള്ള ചാർട്ടറുകൾ ഉൾപ്പെടെ ഇക്കാലയളവിൽ 1400ലധികം ചാർട്ടർ ഫ്ളൈറ്റുകൾ ഉപയോഗിച്ച് ഖത്തർ എയർവേയ്സ് കാർഗോ വലിയ തോതിൽ ചാർട്ടർ ഓപറേഷനുകളും പൂർത്തിയാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം