അബൂദബി: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ നിലവാരം വിലയിരുത്തി പട്ടിക പുറത്തുവിട്ട് അബൂദബി വിദ്യഭ്യാസ-വൈജ്ഞാനിക വകുപ്പ്(അഡെക്). 87 സ്കൂളുകളുടെ നിലവാരം വിലയിരുത്തിയ നാഷനൽ ഐഡന്റിറ്റി മാർക്ക് ഒന്നാം ഘട്ടത്തിന്റെ ഫലമാണ് പുറത്തുവിട്ടത്.
പട്ടികയനുസരിച്ച് എട്ട് സ്കൂളുകൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്. 21എണ്ണം നിലവാരം പുകര്ത്തുന്ന(ഗുഡ്) വിഭാഗത്തിലും ഉൾപ്പെടുന്നു. ഈ വര്‍ഷം മേയിലാണ് ‘അഡെക്’ സ്കൂളുകളുടെ നിലവാരമളക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ സ്കൂളുകളിലെ സ്വദേശി വിദ്യാര്‍ഥികളുടെ എണ്ണവും പരിശോധിച്ചിരുന്നു. 35 സ്കൂളുകള്‍ സ്വീകാര്യം(ആക്സപ്റ്റബ്ൾ), 23 സ്കൂളുകള്‍ ദുർബലം(വീക്ക്) എന്നിങ്ങനെയാണ് മാര്‍ക്ക് നേടിയിരിക്കുന്നത്.
ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ സ്കൂള്‍ അബൂദബി, ശൈഖ് സായിദ് അക്കാദമി ഫോര്‍ ഗേള്‍സ്, ശൈഖ് സായിദ് അക്കാദമി ഫോര്‍ ബോയ്സ്, എമിറേറ്റ്സ് നാഷനല്‍ സ്കൂള്‍സ്-എംബസി സിറ്റി), അല്‍ ഇത്തിഹാദ് നാഷനല്‍ പ്രൈവറ്റ് സ്കൂള്‍-ഖലീഫ സിറ്റി, അല്‍ ഇത്തിഹാദ് നാഷനല്‍ പ്രൈവറ്റ് സ്കൂള്‍-ശഖ്ബൂത് സിറ്റി, എമിറേറ്റ്സ് നാഷനല്‍ സ്കൂള്‍സ്-ബ്രാഞ്ച് 3, അഡ്നോക് സ്കൂള്‍സ്-സാസ് അല്‍ നഖ്ല് എന്നിവയാണ് ഈ ഗണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
മൂല്യനിര്‍ണയത്തിന്റെ രണ്ടാം ഘട്ടം വൈകാതെ തുടങ്ങും. കൂടുതല്‍ സ്വകാര്യ സ്കൂളുകളെ ഈ ഘട്ടത്തില്‍ പരിശോധനയിൽ ഉള്‍പ്പെടുത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം