ദുബായ്-ഷാര്‍ജ ഫെറി സര്‍വീസ് പുനഃരാരംഭിച്ചു; വാരാന്ത്യങ്ങളില്‍ ആറ് സര്‍വീസ്

ദുബായ്: കൊവിഡിനെ തുടര്‍ന്ന് 2019ല്‍ നിര്‍ത്തിവെച്ച ഫെറി സര്‍വീസ് പുനഃരാരംഭിച്ചു. ദുബായിയിലെ ഗുബൈ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അക്വേറിയം സ്റ്റേഷനിലേക്കാണ് എല്ലാ ദിവസവും ഫെറി സര്‍വീസ് നടത്തുന്നത്. 35 മിനിറ്റ് കൊണ്ട് ദുബായിയില്‍ നിന്ന് ഷാര്‍ജയിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ രണ്ട് എമിറേറ്റിനുമിടയ്ക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് ഏറെ ആശ്വാസമാണ് ഫെറി സര്‍വീസ്.

തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ എട്ട് സര്‍വീസുകളാണ് ഉള്ളത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആറ് സര്‍വീസായിരിക്കും ഉണ്ടാവുക. പ്രവൃത്തി ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് ദുബായിയിലേയ്ക്ക് രാവിലെ ഏഴ് മണിക്കും എട്ടരയ്ക്കും ഫെറി പുറപ്പെടും. അതേ സമയം ദുബായിയില്‍ നിന്ന് രാവിലെ ഷാര്‍ജയിലേയ്ക്ക് ഒറ്റ സര്‍വീസ് മാത്രമാണ് ഉള്ളത്.

ദുബായിയില്‍ നിന്ന് വൈകിട്ട് നാല് മണിക്കും 5.30നും ഏഴ് മണിക്കും മൂന്ന് ഫെറികള്‍ ഷാര്‍ജയിലേയ്ക്ക് സര്‍വീസ് നടത്തും. സില്‍വര്‍ ക്ലാസിന് 15 ദിര്‍ഹവും ഗോള്‍ഡന്‍ ക്ലാസിന് 25 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. നോല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ പണം നല്‍കിയും ടിക്കറ്റ് എടുക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം