കുവൈത്ത് സിറ്റി: ദുർറ എണ്ണപ്പാടത്തിൽ ഇറാൻ അവകാശവാദം തള്ളി വീണ്ടും കുവൈത്ത്. മേഖല പൂർണമായും കുവൈത്തിന്റെയും സൗദി അറേബ്യയുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക് വ്യക്തമാക്കി.
also read..വഖഫ് ബോർഡ് ചെയർമാനായി അഡ്വ. എം.കെ സക്കീർ ചുമതലയേൽക്കും
എണ്ണപ്പാടത്തെ കുറിച്ച പാർലമെന്ററി ചോദ്യയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇറാന്റെ അവകാവാദങ്ങൾ തെറ്റാണ്, ദുർറ എണ്ണപ്പാടം കുവൈത്തിന്റെയും സൗദി അറേബ്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ മേഖലയിലെ പ്രകൃതിവിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള പൂർണ അവകാശം ഈ രാജ്യങ്ങൾക്കു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ദുർറ എണ്ണപ്പാടം ഉൾപ്പെടെ വിഭജിച്ച മേഖലയിലെ എല്ലാ പ്രകൃതി വിഭവങ്ങളിലും തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഉദ്ധരിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി സൗദി അറേബ്യയുമായും കുവൈത്തുമായും ചർച്ചയിൽ ഏർപ്പെടാനും ഇറാനെ ക്ഷണിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം