ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് അതിരപ്പിള്ളി വൈറ്റിലപ്പാറ പ്രദേശത്തെ 35ഓളം ആദിവാസി കുടുംബങ്ങൾക്ക് കുടിലുകൾ പുനർനിർമിക്കാനുള്ള സഹായധനം നൽകി.
ഇറാം മോട്ടോഴ്സുമായി സഹകരിച്ച് തൃശൂർ റൂറൽ പൊലീസ് സംഘടിപ്പിച്ച നിയമാവബോധന സദസ്സിൽവെച്ചാണ് സഹായം കൈമാറിയത്.
പരിപാടിയിൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ് ഡെ ഐ.പി. എസ് മുഖ്യാതിഥിയായിരുന്നു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ആതിര ദേവരാജനും ജില്ലയിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥരും സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് എല്ലാ വർഷവും കേരളത്തിലെ അർഹരായ ആളുകൾക്കു സഹായഹസ്തം എത്തിക്കാറുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം