ന്യൂഡൽഹി: അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിലും കോൺഗ്രസ് ജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിൽ കോൺഗ്രസിന് വൻ വിജയം നേടാനാവുന്ന സാഹചര്യമാണുള്ളതെന്നും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. സുപ്രിംകോടതിവിധി അനുകൂലമായാൽ കേരളത്തില്‍ തന്നെ മത്സരിക്കും എന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.
കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെയും മടുത്തു കഴിഞ്ഞുവെന്നും കേരളത്തിലെ കോൺഗ്രസിനു ജനപിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മണിപ്പൂരിലെ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

നേരത്തെ കേരളത്തിലെ സംഘടനാ പ്രവർത്തനത്തിൽ അതൃപ്തിയുമായി കേന്ദ്രനേതൃത്വം രംഗത്തു വന്നിരുന്നു. ഇന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യോജിച്ചു പ്രവർത്തിക്കുമെന്ന് കേരള നേതൃത്വം ഹൈക്കമാൻഡിന് ഉറപ്പുനൽകി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. എ കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവർ ഓൺലൈനായും പങ്കെടുത്തു. മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിലെ വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്നും ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നേരത്തെ പല കുറി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ ഈ വർഗീയ ശക്തികളെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















