ചരിത്ര സത്യം പോലെ വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം. പരസ്പര ബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. വിശ്വാസങ്ങളെ ഹനിക്കേണ്ട കാര്യമില്ല. വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല. സ്പീക്കറുടേത് വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്കുന്ന പ്രസ്താവനയാണ്. പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കാണിക്കേണ്ട ജാഗ്രത സ്പീക്കര്‍ കാണിച്ചില്ല. ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. വിശ്വാസം വിശ്വാസമായി നിലനില്ക്കട്ടെ. അത് ഒരോരുത്തര്‍ക്കും ജീവിക്കാനുള്ള പിന്‍ബലവും ആത്മവിശ്വാസവുമാണ്.
സ്പീക്കറുടെ പ്രസ്താവന വന്നയുടന്‍ ബി.ജെ.പിയും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സി.പി.എം ശ്രദ്ധേയോടെ അതിനെ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ വര്‍ഗീയവാദികളുടെ അതേ രീതിയില്‍ ആളിക്കത്തിക്കാനാണ് സി.പി.എമ്മും ശ്രമിച്ചത്.
പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രം എന്‍.എസ്.എസിനുണ്ട്. മത തീവ്രവാദികള്‍ക്കും സംഘപരിവാറിനും മുന്നില്‍ #NSS ഇതുവരെ കീഴടങ്ങിയിട്ടില്ല. ഒരു ഭീഷണിക്കും വഴങ്ങിയിട്ടുമില്ല. അതാണ് എന്‍.എസ്.എസിന്റെ പ്രസക്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം