മോസ്‌കോ: യുവതിയെ ലൈംഗിക അടിമയാക്കി വീട്ടിൽ പാർപ്പിച്ച മധ്യവയസ്‌കൻ പിടിയിൽ. പടിഞ്ഞാറൻ റഷ്യയിലെ ചെലിയാബിൻസ്‌കിലാണ് സംഭവം. ഇപ്പോൾ 33കാരിയായ യുവതിയെ 2009 മുതൽ തടവിൽ പാർപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവം ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. പ്രതിയായ 51കാരൻ വ്‌ളാഡ്മിർ ചെസ്‌കിഡോവ് യുവതിയെ ആയിരത്തിലേറെ തവണ പീഡിപ്പിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. 2011ൽ ഇതേ വീട്ടിൽ വെച്ച് ഒരു സ്ത്രീയെ കൊന്ന കേസിലും കുറ്റാരോപിതനാണ് ഇയാൾ.
ഇയാളുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതോടെയാണ് വിവരം പുറത്തുവന്നത്. തുടര്‍ന്നാണ് പോലീസ് വ്‌ളാദിമിറിനെ അറസ്റ്റ് ചെയ്തത്. വ്‌ളാദിമിറിന്റെ അമ്മയാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റാവശ്യങ്ങള്‍ക്കായി കിടപ്പുമുറിയ്ക്ക് പുറത്തിറങ്ങിയിരുന്നത് കത്തിമുനയ്ക്ക് മുന്നിലാണെന്നും നിരന്തരപീഡനം സഹിച്ചതായും നിസ്സാരകാര്യങ്ങള്‍ക്ക് പോലും ക്രൂരമര്‍ദനം നേരിടേണ്ടി വന്നതായും യുവതി പറഞ്ഞു.
വ്‌ളാദിമിറിന്റെ വീട്ടില്‍ നിന്ന് സെക്‌സ് ടോയ്‌സ്, അശ്ലീല ചിത്രങ്ങളടങ്ങിട സിഡികള്‍, വായ്പ്പൂട്ടുകള്‍ എന്നിവ പോലീസ് കണ്ടെത്തി. ഇയാളുടെ വീടിന്റെ ബേസ്‌മെന്റില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

യുവതിയ്ക്ക് 19 വയസ് പ്രായമുള്ളപ്പോള്‍ മദ്യപിക്കാനായി വ്‌ളാദിമിര്‍ വീട്ടിലേക്ക് ക്ഷണിച്ചതായും വീട്ടിലെത്തിയ യുവതിയെ പിന്നീട് പുറത്ത് വിട്ടിട്ടില്ലെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യമുള്ള വ്‌ളാദിമിര്‍ മാനസികാരോഗ്യനില കൂടുതല്‍ തകരാറിലായതിനെ തുടര്‍ന്ന് ചികിത്സ തേടി ആശുപത്രിയില്‍ പോയ സന്ദര്‍ഭത്തിലാണ് യുവതി വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്.
2011ൽ തടവിലുണ്ടായിരുന്ന മറ്റൊരു യുവതി കൊല്ലപ്പെട്ട വിവരം ഇപ്പോൾ രക്ഷപ്പെട്ട യുവതിയാണ് പൊലീസിനെ അറിയിച്ചത്. തർക്കത്തെ തുടർന്നായിരുന്നു അന്നത്തെ കൊലപാതകം.
കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിയില്‍ ചുമത്തിയിട്ടുള്ളത്. നിലവില്‍ പോലീസിന്റെ നിരീക്ഷണത്തില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുകയാണ് പ്രതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















