പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ തുടക്കവും തുടര്‍ച്ചയും ഗാസയില്‍ നിന്നുമാണ്. ഹമാസ് ആക്രമിച്ചുവെന്ന് പറഞ്ഞ് ഇസ്രയേല്‍ തുടങ്ങിയ യുദ്ധം ഇപ്പോള്‍ അമേരിക്കയും ഇറാനും തമ്മില്‍ എത്തി നില്‍ക്കുന്നു. എന്തിനു വേണ്ടിയാണോ യുദ്ധം തുടങ്ങിയത്, ആ വിഷയമെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണമാണ് പ്രശ്‌നം. എന്നാല്‍, ഗാസയയെ വരുതിയിലാക്കാനുള്ള ഇസ്രയേലിന്റെ നിലപാടില്‍ ഇന്നും മാറ്റം വന്നിട്ടില്ല. പാലസ്തീന്‍ ജനതയെ ഇല്ലാതാക്കി ഗാസയെ കൈപ്പിടിയിലാക്കാനുള്ള ആഗ്രഹം ഇന്നും നില്‍ക്കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് ഗാസന്‍ ജനതയെ കുറിച്ച് ഇസ്രയേല്‍ മന്ത്രിയുടെ വിവാദ പ്രസ്താവന. പക്ഷെ ഒന്നോര്‍ക്കുക, കൊല്ലാനാകും, പക്ഷെ, നശിപ്പിക്കാനാവില്ല. അതുകൊണ്ടാണ് ഹമാസുമായുള്ള യുദ്ധത്തിന് അറുതി വരാത്തത്.
ഗാസന്‍ ജനതയെ തിരഞ്ഞു പിടിച്ചു കൊല്ലുക എന്നതാണ് ചെയ്യേണ്ടത്. കുറഞ്ഞത് 40 പേരെയെങ്കിലും കൊല്ലണം. അതും ദിവസേന കൊല്ലണണെന്നുമാണ് മന്ത്രി പറഞ്ഞത്. ഗാസയില്‍ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്ലാവ്ക്സി എന്നയാളുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ബെന്‍ ഗ്വിര്‍ ഇക്കാര്യം പറഞ്ഞത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ നിന്ന് ഇസ്രയേല്‍ കരകയറിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. ഗാസയിലെ ആക്രമണങ്ങളില്‍ കുറവ് വരുത്തിയ ഇസ്രയേലിന്റെ നടപടിയെ ബെന്‍ ഗ്വിര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ആ വാക്കുകള്‍ ഇങ്ങനെ
‘ഞാന്‍ പ്രധാനമന്ത്രിയുമായി (നെതന്യാഹു) വിയോജിക്കുന്നുവെന്നത് രഹസ്യമായ കാര്യമല്ല. ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക എന്നതാണ് ഗാസയില്‍ നടപ്പാക്കേണ്ടത്. ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം. സമീപകാല ഭീഷണിയാകാന്‍ സാധ്യതയുള്ളവരെ മാത്രമല്ല. ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ആളുകള്‍ അവിടെയുണ്ട്. അവരെ ജീവിക്കാന്‍ അനുവദിച്ചുകൂടാ. അവര്‍ മനുഷ്യര്‍ പോലുമല്ലെന്ന് ബെന്‍ ഗ്വിര്‍ പറഞ്ഞു.’
സമാനമായ പ്രസ്താവനകള്‍ നേരത്തേയും ബെന്‍ ഗ്വിറിന്റേയും ഇസ്രയേലി ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇവയില്‍ പലതും ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുന്നതിന് തെളിവായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐസിജെ) ഹാജരാക്കപ്പെട്ടിട്ടുമുണ്ട്. ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന ആരോപണം ഇസ്രായേല്‍ ഔദ്യോഗികമായി തള്ളുമ്പോഴാണ് ഇസ്രയേലി മന്ത്രിയുടെ ഉള്‍പ്പെടെ ഇത്തരം പ്രസ്താവനകള്‍ പുറത്തുവരുന്നത്.

















