കണ്ണൂര്‍: കക്കാട് പതിനഞ്ചുകാരിയെ സ്കൂളിലേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമമുണ്ടായതെന്നും വാനിലുണ്ടായിരുന്നവര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും കുട്ടി പൊലീസില്‍ മൊഴി നല്കി.
സ്കൂളിലേക്ക് പോകുന്നവഴിക്ക് കുട്ടിയെ പിടിച്ചു വലിച്ചുവെന്നും രണ്ടാഴ്ച മുന്‍പും പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഒമ്നി വാന്‍ കണ്ടതായും നാട്ടുകാര്‍ പറയുന്നു.
അന്ന് വാന്‍ സ്കൂള്‍ കുട്ടികളെ തട്ടിയിടാന്‍ ശ്രമിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ ഉടമയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം