പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയുടെ ആഭിമുഖ്യത്തിൽ ഹൈന്ദവ വിശ്വാസസംരക്ഷണ പ്രാർത്ഥനായജ്ഞം നടത്തി. ഗണപതി മിത്ത് ആണെന്ന, നിയമസഭാസ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ എൻ.എസ്.എസ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രാർത്ഥനായജ്ഞം. കൂടാലപ്പാട് നടന്ന പരിപാടിയ്ക്ക് രവി വിളാവത്ത് നേതൃത്വം നൽകി. സമിതി പ്രസിഡന്റ് ലീല പുരുഷോത്തമൻ, സെക്രട്ടറി ഓമന ഗോപിനാഥ്, ഇന്ദിരാ നായർ പനഞ്ചിയ്ക്കൽ, സരസ്വതി നായർ, കെ. സാവിത്രി അമ്മ തുടങ്ങിയവർ ഗണപതി സ്തോത്രാർച്ചന നടത്തി. കെ. സുഭാഷിണി അമ്മ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു.